ഇന്ത്യ അടുത്ത മിത്രം സഹായം വേണം : മലക്കം മറിഞ്ഞ് മാലദ്വീപ് 

ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ മലക്കം മറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു പറഞ്ഞ മുയിസു, ഇന്ത്യ കടാശ്വാസം നല്‍കണമെന്ന് അഭ്യർത്ഥിച്ചു.കഴിഞ്ഞ വർഷത്തെ അവസാന കണക്കുകള്‍ പ്രകാരം 400.9 മില്യണ്‍ ഡോളറാണ് മാലദ്വീപ് ഇന്ത്യയ്ക്കു നല്‍കാനുള്ളത്. പല സമയങ്ങളിലായാണ് ഈ സഹായധനം കൈപ്പറ്റിയത്. തുക ഒരുമിച്ച്‌ തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും തിരിച്ചടവു വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നുമാണ് മാലദ്വീപിന്റെ ആവശ്യം. നിലവില്‍ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികള്‍ വേഗത്തില്‍ പൂർത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറഞ്ഞു.

Advertisements

ഏപ്രിലില്‍ മാലദ്വീപില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ നിലപാടു മാറ്റമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബറിലാണ് മുയിസു പ്രസിഡന്റായി അധികാരമേറ്റത്. മേയ് പത്തിനകം മാലദ്വീപിലുള്ള 88 ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിക്കണമെന്ന് ചൈനീസ് അനുഭാവിയായ മുയിസു നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.