ന്യൂസ് ഡെസ്ക് : ഇന്ത്യൻ ഹോക്കി താരം വരുണ്‍ കുമാറിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് ബാംഗ്ലൂരില്‍ നിന്നുള്ള 22 കാരിയുടെ ആരോപണം.2019 ലാണ് താൻ ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. അന്ന് 17 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും യുവതി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
2019 ല്‍ ഇൻസ്റ്റഗ്രാമിലൂടെയാണ് വരുണ്‍ കുമാറിനെ പരിചയപ്പെടുന്നത്. അന്ന് 17 വയസ്സായിരുന്നു പ്രായം. ഹോക്കി മത്സരങ്ങള്‍ക്കായി ബെംഗളൂരുവില്‍ എത്തുമ്ബോള്‍ വരുണുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടുമായിരുന്നു. ആദ്യമായി പീഡിപ്പിക്കപ്പെടുമ്ബോള്‍ പ്രായപൂർത്തിയായിരുന്നില്ല. വിവാഹ വാഗ്ദാനം നല്കി കഴിഞ്ഞ 5 വർഷത്തിനിടെ വരുണ്‍ പലതവണ പീഡിപ്പിച്ചുവെന്നും ഇപ്പോള്‍ 22 വയസുള്ള യുവതി ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയുടെ പരാതിയില്‍ താരത്തിനെതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ വരുണ്‍ കുമാർ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്. ഇയാള്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയതിന് പിന്നാലെ ഹിമാചല്‍ പ്രദേശ് സർക്കാർ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.