കൊല്ലം : പോലീസ് കയ്യേറ്റം ചെയ്തതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം ലോക്കല്‍ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കവെ വിലക്കുമായി സിപിഎം പ്രവർത്തകർ.കൊല്ലം നെടുമ്ബന ലോക്കല്‍ സെക്രട്ടറി സജീവനെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് പാർട്ടി പ്രവർത്തകർ ബലംപ്രയോഗിച്ച് വിലക്കിയത്.
കഴിഞ്ഞ ദിവസം കൊല്ലം കണ്ണനെല്ലൂർ സിഐക്കെതിരെയാണ് സജീവൻ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മധ്യസ്ഥ ചർച്ചയ്ക്കെത്തിയപ്പോള്‍ പോലീസ് ഉപദ്രവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഒരു കേസിന്റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു. ഈ മാസം നാലിനായിരുന്നു സംഭവം. പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ കുഴപ്പമില്ലെന്നും ലോക്കല്‍ സെക്രട്ടറി കുറിച്ചു. മർദന പരാതി ചാത്തന്നൂർ എസിപിക്ക് നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ഇദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വിഷയത്തില്‍ മാധ്യമങ്ങളോട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് പാർട്ടി പ്രവർത്തകർ സജീവനെ വിലക്കിയത്. ക്യാമറ മറയ്ക്കാനും പ്രവർത്തകർ ശ്രമിച്ചു. പറഞ്ഞത് മതിയെന്നും ആരും ഇനി വീഡിയോ ഓണാക്കരുതെന്നും പറഞ്ഞ പ്രവർത്തകർ സജീവനോട് ഇനി സംസാരിക്കരുതെന്നും പറഞ്ഞു. ഇത് പാർട്ടിയുടെ തീരുമാനമാണെന്നു പറഞ്ഞായിരുന്നു വിലക്ക്.