യുദ്ധസമാന സാഹചര്യം : രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങള്‍ അടച്ചത്., അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദ്ദേശപ്രകാരം അടച്ചത്.

Advertisements

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ മെയ് ഒമ്ബതിന് രാത്രിയില്‍ ഡ്രോണുകള്‍ അയച്ചത്. ഇവയില്‍ ഭൂരിഭാഗവും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തിരുന്നു. അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച്‌ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Hot Topics

Related Articles