കോട്ടയം രാമപുരത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ : പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശികൾ

കോട്ടയം : രാമപുരത്ത് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കളാണ് പോലീസ് പിടിയിലായത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് തടമുറിയിൽ ടി എ അലക്സ് (23) , ആനക്കല്ല് ഇഞ്ചകാട്ടുകുന്നേൽ വീട്ടിൽ ശ്രീഹരി (20) എന്നിവരെയാണ് രാമപുരം എസ്എച്ച്ഒ അഭിലാഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

രാമപുരം താമരക്കാട് ഭാഗത്ത് രണ്ട് യുവാക്കൾ ലഹരി വില്പന നടത്തുന്നതായി വിവരം ലഭിച്ചതനുസരിച്ച്. എസ് ഐ പി എസ് സുമേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാൽ, സിവിൽ പോലീസ് ഓഫിസർമാരായ മോഹൻ, ശ്യാം ടി ശശി, എന്നിവർ അടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തുകയും പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടി ദേഹ പരിശോധന നടത്തിയപ്പോൾ വിൽപ്പനയ്ക്കായി കവറിൽ ആക്കി സൂക്ഷിച്ച നിരോധിത ലഹരി വസ്തുവായ എം ഡി എം എ കണ്ടെത്തുകയായിരുന്നു. നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച പ്രതികൾക്കെതിരെ രാമപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Hot Topics

Related Articles