അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്തിനെതിരെ ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം പരാജയപ്പെട്ട രണ്ട് ടീമുകൾക്കും ഇന്നത്തെ മത്സരം നിർണ്ണായകമാണ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി മോശം ഫോം തുടരുകയാണ് മുംബൈ. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തുന്ന മത്സരത്തിൽ വിജയത്തോടെ തിരികെ എത്താനാണ് മുംബൈയുടെ ശ്രമം. വിജയത്തോടെ ആദ്യ പോയിന്റ് സ്വന്തമാക്കാനാണ് ഗുജറാത്തിന്റെയും നീക്കം.
Advertisements