ഐപിഎല്ലിൽ മുംബൈയ്ക്ക് വീണ്ടും തോൽവി; വിജയശിൽപിയായത് സായ് സുദർശനും മുഹമ്മദ് സിറാജും

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈയ്ക്ക് വീണ്ടും തോൽവി. സായ് സുദർശൻ ബാറ്റിംങിലും മുഹമ്മദ് സിറാജും പ്രദീഷ് കൃഷ്ണയും ബൗളിംങിലും തിളങ്ങിയതോടെയാണ് മുംബൈയെ ഗുജറാത്ത് തകർത്തത്. 36 റണ്ണിനാണ് മുംബൈയുടെ തോൽവി. സ്‌കോർ: ഗുജറാത്ത് : 196/8. മുംബൈ: 160/6. സീസണിലെ ആദ്യ വിജയമാണ് ഗുജറാത്തിന്റേത്. രണ്ടാം തോൽവിയാണ് മുംബൈയുടേത്.

Advertisements

ടോസ് നേടിയ മുംബൈ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനു വേണ്ടി സായ് സുദർശനും (63), ശുഭ്മാൻ ഗില്ലും (38) ചേർന്ന് പതിയെയാണ് തുടങ്ങിയത്. മുംബൈ ബൗളിംങിനെ വളരെ സാവധാനം നേരിട്ടാണ് ഗുജറാത്ത് ഓപ്പണർമാർ തുടങ്ങിയത്. 8.3 ഓവറിൽ 78 റണ്ണിൽ നിൽക്കെ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ ജോസ് ബട്‌ലർ (39) സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷാറൂഖാനും (9), റുതർഫോർഡും (18), തിവാത്തിയതും (0), റാഷിദ് ഖാനും (6) വരിവരിയായി പുറത്തായതോടെ സമ്മർദനമത്രയും സായ് സുദർശന്റെ ചുമലിലായി. ട്രെന്റ് ബോൾട്ടിന്റെ പന്തിന്റെ ഗതിമനസിലാകാതെ നിന്ന സുദർശൻ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ഏഴു റണ്ണുമായി റബാദ പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി പാണ്ഡ്യ രണ്ടു വിക്കറ്റും, ബോൾട്ടും, ദീപക് ചഹാറും, മുജീബ് ഉൾ റഹ്മാനും, സത്യനാരായണ രാജുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച മുംബൈയെ ഞെട്ടിച്ച് ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ്മയെ പുറത്താക്കി മുഹമ്മദ് സിറാജ് ആഞ്ഞടിച്ചു. നാലു ബോളിൽ നിന്നും എട്ടു റണ്ണായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. നാലാം ഓവർ എറിയാൻ എത്തിയ സിറാജ് വീണ്ടും മുംബൈയെ ഞെട്ടിച്ചു. നാലാം ഓവറിന്റെ മൂന്നാം പന്തിൽ റിക്കിൾട്ടണ്ണിന്റെ വിക്കറ്റ് തെറുപ്പിച്ചായിരുന്നു സിറാജിന്റെ രണ്ടാം വിക്കറ്റ് നേട്ടം. ഒൻപത് പന്തിൽ നിന്നും ആറു റണ്ണായിരുന്നു റിക്കിൾട്ടണ്ണിന്റെ സമ്പാദ്യം. പിന്നാലെ രക്ഷാ പ്രവർത്തനം നടത്തിയ തിലക് വർമ്മയും (39) സൂര്യ കുമാർ യാദവും (48) കളി മുംബൈയ്ക്ക് അനുകൂലമാക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ. സ്‌കോർ 97 ൽ നിൽക്കെ തിലക് വർമ്മയെ വീഴ്ത്തി ഗുജറാത്ത് മുംബൈയെ വീണ്ടും ഞെട്ടിച്ചു.

108 ൽ റോബിൻ മിൻസും (3), പിന്നാലെ സൂര്യയും 124 ൽ പാണ്ഡ്യയും (11) വീണതോടെ മുംബൈ തോൽവി ഉറപ്പിച്ചു. നമാൻ ധിറും (18), മിച്ചൽ സാറ്റ്‌നറും (18) പുറത്താകാതെ നിന്നു. ഗുജറാത്തിന് വേണ്ടി സിറാജും പ്രസീദ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതവും റബാൻഡയും സായ് കിഷോറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles