പന്ത് വീണ്ടും പരാജയം..! ശ്രേയസ് ഉയർത്തി അയ്യർ; പഞ്ചാബിനോട് തോറ്റ് ലഖ്‌നൗ ; എട്ടു വിക്കറ്റിന്റെ വിജയം

ലഖ്‌നൗ: സ്വന്തം മൈതാനത്ത് പഞ്ചാബിനോട് തോറ്റ് ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സ്. 27 കോടി മുടക്കി ടീമിലെത്തിച്ച പന്ത് തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയമായതോടെയാണ് ലഖ്‌നൗ തോൽവി വഴങ്ങിയത്. വെടിക്കെട്ട് ബാറ്റിംങുമായി അരസെഞ്ച്വറിയോടെ പുറത്താകാതെ നിന്ന ശ്രേയസ് അയ്യർ ടീമിനെ വിജയത്തിൽ എത്തിച്ചു. സ്‌കോർ: ലഖ്‌നൗ : 171/7. പഞ്ചാബ് : 177/2.

Advertisements

ടോസ് നേടിയ പഞ്ചാബ് ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം തന്നെ ലഖ്‌നൗവിനെ ഞെട്ടിച്ചാണ് പഞ്ചാബിന്റെ ഇടംകയ്യൻ പേസർ ആർഷദീപ് സിംങ് തുടങ്ങിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ മിച്ചൽ മാർഷ് (0) പുറത്ത്. സ്‌കോർ ഉയർത്തിയ മാക്രത്തിനെ (28) വീഴ്ത്തി ഫെർഗുൻസണും വേട്ട തുടങ്ങി. മൂന്ന് റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും രണ്ട് റണ്ണുമായി പന്ത് തിരികെ പവലിയനിലേയ്ക്ക് തിരിഞ്ഞു നടന്നു. മാക്‌സ് വെല്ലിന്റെ പന്തിൽ ചഹൽ ക്യാച്ചെടുത്താണ് വിക്കറ്റ് വീണത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിവ് ആക്രമണ ശൈലി വിട്ട് ടീമിനു വേണ്ടി കളിച്ച നിക്കോളാസ് പൂരനായിരുന്നു പഞ്ചാബ് ബൗളർമാരുടെ അടുത്ത ഇര. സ്‌കോർ 89 ൽ നിൽക്കെ 30 പന്തിൽ 44 റൺ എടുത്ത പൂരാനെ ചഹൽ മാക്‌സ് വെല്ലിന് നൽകി പറഞ്ഞു വിട്ടു. 30 റൺ കൂടി ഡൽഹിയുടെ അക്കൗണ്ടിൽ എത്തിയപ്പോഴേയ്ക്കും 19 റണ്ണുമായി മില്ലറും കീഴടങ്ങി. മാർക്കോ ജാനിസണായിരുന്നു വിക്കറ്റ്. ഡൽഹിയെ കളിയിൽ പിടിച്ചു നിർത്തിയ ആയുഷ് ബദോനിയെയും (41), തൊട്ട് പുറകെ അബ്ദുൾ സമദിനെയും (27) അർഷദീപ് തന്നെ വീഴ്ത്തി. മൂന്നു റണ്ണുമായി താക്കൂരും , റണ്ണെടുക്കാതെ ആവേശ്ഖാനും പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷദീപ് സിംങ് മൂന്നും, ചഹലും, ജാനേസണും, മാക്‌സ് വെല്ലും, ഫെർഗുൻസണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംങ് ആരംഭിച്ച പഞ്ചാബ് ആദ്യം ഒന്ന് പതറിയെങ്കിലും പിന്നാലെ കത്തിക്കയറി. 26 ൽ നിൽക്കെ പ്രിയനേഷ് ആര്യയെ (8) നഷ്ടമായത് മാത്രമായിരുന്നു പഞ്ചാബിന്റെ തിരിച്ചടി. പകരം എത്തിയ പ്രഭ്‌സിമ്രാൻ സിംങും (69), ക്യാപ്റ്റൻ അയ്യരും (പുറത്താകാതെ 52), നേഹാൽ വദ്രയും (43) നടത്തിയ വെടിക്കെട്ടിലാണ് 16 ഓവറിൽ വിജയലക്ഷ്യം പഞ്ചാബ് മറികടന്നത്. ദിവേഷ് രാതി ഡൽഹിയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles