ഇന്ത്യൻ റെയിൽവേയിൽ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം ! ഇതാ നിങ്ങൾക്കൊരു ബംപർ അവസരം ; 9000 ഒഴിവുകളിലേക്ക് നിയമനം : അറിയേണ്ടതെല്ലാം

ഡല്‍ഹി : ഉദ്യോഗാർഥികള്‍ക്ക് റെയില്‍വേയില്‍ ബംപർ അവസരം. റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (RRB) ടെക്‌നീഷ്യൻ ഗ്രേഡ് 3, ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റിന് റെയില്‍വേ ഒരുങ്ങുന്നു. 9000 ഒഴിവുകളിലേക്കാണ് നിയമനം. റിപ്പോർട്ടുകള്‍ പ്രകാരം, ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയ 2024 മാർച്ച്‌ ഒമ്ബതിന് ആരംഭിക്കും. ഏപ്രില്‍ എട്ട് വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisements

തീയതികള്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ഔദ്യോഗിക വിശദമായ അറിയിപ്പ് പുറത്തുവരും. വിജ്ഞാപനം ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും തൊഴില്‍ ദിനപത്രത്തിലും പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിലൂടെ ഉദ്യോഗാർത്ഥികള്‍ക്ക് എല്ലാ വിശദാംശങ്ങളും പരിശോധിക്കാൻ കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒഴിവുകള്‍ (പ്രതീക്ഷിക്കുന്നത്)

ടെക്നീഷ്യൻ ഗ്രേഡ് 3 – 7900 

ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – 1100 

ആകെ – 9000 

ടെക്നീഷ്യൻ ശമ്ബളം 

ടെക്‌നീഷ്യൻ തസ്തികകള്‍ക്ക് കഴിവുകളും ഉത്തരവാദിത്തങ്ങളും അടിസ്ഥാനമാക്കി വ്യത്യസ്ത ശമ്ബള സ്കെയിലാണുള്ളത്. പ്രതീക്ഷിക്കുന്ന ശമ്ബളം ഇങ്ങനെയാണ്.

ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – ശമ്ബള സ്കെയില്‍ 5 പ്രകാരം 29200 രൂപ. 

ടെക്നീഷ്യൻ ഗ്രേഡ് 3 – ശമ്ബള സ്കെയില്‍ 2 പ്രകാരം 19900.

യോഗ്യത

വിദ്യാഭ്യാസ യോഗ്യത: നിർദിഷ്ട ടെക്നീഷ്യൻ തസ്തികയെ ആശ്രയിച്ച്‌ യോഗ്യത വ്യത്യാസപ്പെടുന്നു. ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള മെട്രിക്കുലേഷൻ (ക്ലാസ് 10) മുതല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം വരെയാകാം.

പ്രായപരിധി:

ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – 18 മുതല്‍ 36 വയസ് വരെ

ടെക്നീഷ്യൻ ഗ്രേഡ് 3 – 18 മുതല്‍ 33 വയസ് വരെ

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാവും.

• ഔദ്യോഗിക വെബ്‌സൈറ്റ് https://www(dot)recruitmentrrb(dot)in സന്ദർശിക്കുക 

• ഓണ്‍ലൈൻ ആപ്ലിക്കേഷൻ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

• ആദ്യമായി അപേക്ഷിക്കുകയാണെങ്കില്‍ രജിസ്റ്റർ ചെയ്യുക അല്ലെങ്കില്‍ പുതിയ അക്കൗണ്ട് സൃഷ്‌ടിക്കുക.

• രജിസ്ട്രേഷന് ശേഷം നിങ്ങളുടെ ക്രെഡൻഷ്യലുകള്‍ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക. വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കൃത്യമായ വിശദാംശങ്ങള്‍ സഹിതം അപേക്ഷാ ഫോം ശ്രദ്ധാപൂർവം പൂരിപ്പിക്കുക.

• സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍ മുതലായ ആവശ്യമായ രേഖകള്‍ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക

• ലഭ്യമായ ഓണ്‍ലൈൻ പേയ്‌മെൻ്റ് ഓപ്‌ഷനുകള്‍ വഴി അപേക്ഷാ ഫീസ് അടയ്ക്കുക.

• നല്‍കിയ എല്ലാ വിവരങ്ങളും അപ്‌ലോഡ് ചെയ്‌ത രേഖകളും സൂക്ഷ്മമായി പരിശോധിച്ച്‌ സമർപ്പിക്കുക. ഭാവിയിലെ ഉപയോഗത്തിനായി പ്രിൻ്റ് ഔട്ട് എടുത്ത് വെക്കുക.

അപേക്ഷ ഫീസ്

• എസ്‌സി / എസ്‌ടി / വിമുക്തഭടൻ / പിഡബ്ല്യുഡി / വനിത / ട്രാൻസ്‌ജെൻഡർ / ന്യൂനപക്ഷ / സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് – 250 രൂപ

• മറ്റുള്ളവർക്ക് – 500 രൂപ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.