ലോകത്തിലെ ഏറ്റവും വലിയ പൊതുസംവിധാനങ്ങളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. അടുത്തകാലത്തായി ഇന്ത്യന്‍ റെയില്‍വേയുടെ നിരവധി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വന്നെങ്കിലും ഇന്നും നിയന്ത്രിണം ഇന്ത്യന്‍ റെയില്‍വേ തന്നെ. അതേസമയം റെയില്‍വേ ഉപയോക്താക്കള്‍ക്ക് പരാതി ഒഴിഞ്ഞെരു നേരമില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരുടെ എസി, റിസര്‍വേഷന്‍ കോച്ചിലെ യാത്ര മുതല്‍ റെയില്‍വേയിലെ യാത്രക്കാര്‍ക്കുള്ള ഭക്ഷണത്തിന്‍റെ നിലവാരത്തകര്‍ച്ചവരെ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പരാതികളായി ഉയരുന്നു.
Aggravating-Wrap-266 എന്ന റെഡ്ഡിറ്റ് ഉപയോക്താവ് കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ വിളമ്പിയ താലിയോട് ഒപ്പമുണ്ടായിരുന്ന ഒരു രസഗുളയില്‍ ജീവനുള്ള ഒരു പാറ്റയെ കണ്ടെത്തി. വീഡിയോയില്‍ രസഗുള ആസ്വദിക്കുന്ന പാറ്റയെ കാണാം. വീഡിയോ എടുക്കുന്നതോ മറ്റ് യാത്രക്കാരുടെ ശബ്ദങ്ങളോ ഒന്നും പറ്റയെ ശല്യം ചെയ്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘ആദ്യമായി ഞാൻ ഐആർസിടിസിയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്തു. എനിക്ക് ലഭിച്ചത് ജീവനുള്ള പാറ്റയെ’. കുറിപ്പും വീഡിയോയും നിരവധി കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത് ‘ക്രഞ്ചി, പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം’ എന്നായിരുന്നു. ‘രുചികരമായ നോൺ-വെജ് താലി.’ എന്നായിരുന്നു മറ്റൊരു കുറിപ്പ്.