താരങ്ങളിൽ ജനപ്രീതിയിൽ രാജ്യത്ത് മുന്നിൽ പ്രഭാസ് : പിന്നിലാക്കിയത് ഷാറൂഖിനെയും വിജയ്യെയും

മുംബൈ : രാജ്യത്ത് ജനപ്രീതിയില്‍ മുന്നിലുള്ള നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഒന്നാം സ്ഥാനം പ്രഭാസ് നിലനിര്‍ത്തി.രണ്ടാം സ്ഥാനം വിജയ്‍യും നിലനിര്‍ത്തി. അനലിസ്റ്റുകളായി ഓര്‍മാക്സ് മീഡിയായാണ് മാര്‍ച്ചിലെ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ബോളിവുഡിനെ നിഷ്‍പ്രഭമാക്കിയാണ് തെന്നിന്ത്യൻ നായക താരങ്ങളുടെ മുന്നേറ്റം. അടുത്തിടെ റിലീസുകളില്ലെങ്കിലും വരാനിരിക്കുന്ന നിരവധി സിനിമകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിന് സാധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രഭാസിനെ ഇന്ത്യൻ നായക താരങ്ങളില്‍ ഒന്നാമത് എത്തിച്ചതും. വിജയ്‍യാകട്ടെ രാഷ്‍ട്രീയ സംബന്ധമായ നിരവധി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജനനായകൻ എന്ന സിനിമ തമിഴ് താരത്തിന്റേതായി ചിത്രീകരണം പുരോഗമിക്കുകയുമാണ്.

Advertisements

എച്ച്‌ വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. 2026 ജനുവരിയിലായിരിക്കും വിജയ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് എന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്ബൻ താരനിരയാണ് ചിത്രത്തിലുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരില്‍ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് പുതിയ അപ്‍ഡേറ്റും അടുത്തിടെ താരത്തെയും ജനനായകനെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ സഹായിച്ചിരുന്നു.

മൂന്നാമത്തെ സ്ഥാനത്ത് അല്ലു അര്‍ജുനാണ്. നാലാം സ്ഥാനത്ത് മാത്രമാണ് ഒരു ബോളിവുഡ് നായകനുള്ളത്. ഷാരൂഖ് ഖാനാണ് നാലാം സ്ഥാനത്ത്. കുറേ മാസങ്ങളില്‍ ഒന്നാമതുണ്ടായിരുന്നു ഷാരൂഖ്. തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് മഹേഷ് ബാബുവാണ്. ആറാമത്തെ സ്ഥാനത്ത് അജിത്ത് കുമാറാണ്. ഏഴാമത് ജൂനിയര്‍ എൻടിആറും ഉണ്ട്. തൊട്ടുപിന്നില്‍ രാം ചരണ്‍ എത്തിയപ്പോള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സല്‍മാൻ ഖാനും അക്ഷയ് കുമാറും ആണ്.

Hot Topics

Related Articles