ന്യൂഡൽഹി : രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.41 രൂപയായി. മാര്‍ച്ചില്‍ രൂപയുടെ മൂല്യം 76.98 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതും കടന്നാണ് രൂപ വീണ്ടും ഇടിഞ്ഞത്. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ 55 പൈസ ഇടിഞ്ഞ് 76.90 എന്ന നിലയിലേക്ക് രൂപ എത്തിയിരുന്നു.
വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികള്‍ ഉപേക്ഷിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്. ഷാങ്ഹായിലെ കൊവിഡ് ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയത് മുഴുവന്‍ ഏഷ്യന്‍ ഓഹരികള്‍ സാരമായി ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോണ്ട് ആദായത്തിലെ വര്‍ധനവും ഓഹരിവിപണിയിലെ തകര്‍ച്ചയും മൂലം ഡോളറിനെതിരെ ഇന്ത്യന്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് മുന്‍പ് തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. ആഭ്യന്തര വിപണിയില്‍ സെന്‍സെക്‌സ് 1.34 ശതമാനവും എന്‍എസ്ഇ നിഫ്റ്റി 21.34 ശതമാനവും ഇടിഞ്ഞിരുന്നു.