ബാംഗ്ലൂര്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈനില്‍ വെടിയേറ്റു മരിച്ചു. കര്‍ണാടക സ്വദേശി നവീന്‍ ശേഖരപ്പ(21)എന്ന നാലാം മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടപ്പെട്ടതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹമാകെ ആശങ്കയിലാണ്. ഇതില്‍ ആയിരക്കണക്കിന് മലയാളികളും ഉള്‍പ്പെടും. എംബസിയുമായി ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ലെന്ന് പല വിദ്യാര്‍ത്ഥികളും ചൂണ്ടിക്കാട്ടുന്നു.
ഖര്‍ഖീവിലെ ഷെല്‍ട്ടറില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് ഇറങ്ങിയപ്പോള്‍ ആണ് നവീന് നേരെ ഷെല്‍ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാവിലെ ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.