ലണ്ടൻ: പച്ചപിടിച്ച പിച്ചിൽ ഇന്ത്യൻ ബാറ്റർമാരെ അതിവേഗം എറിഞ്ഞാമെന്ന ഇംഗ്ലീഷ് പ്രതീക്ഷകൾക്കു മേൽ തീപ്പന്തമായി പടർന്നു കയറി ആകാശ് ദീപും, ജയ്‌സ്വാളും. രാത്രി കാവൽക്കാരനായി എത്തിയ ആകാശ് ദീപ് ഉയർത്തിയ പ്രതിരോധക്കോട്ടയിൽ തട്ടി ഇംഗ്ലീഷ് ബൗളിംങ് നിര പതറി. ഒപ്പം ആക്രമിച്ച ജയ്‌സ്വാൾ കൂടി ചേർന്നതോടെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് പരീക്ഷണം. സ്കോർ: ഇന്ത്യ – 224, 189/3 . ഇംഗ്ലണ്ട് – 247.
രണ്ടാം ദിനം അധികം വിക്കറ്റ് നഷ്ടമാകാതിരിക്കാൻ ഇന്ത്യ ഇറക്കിയ വാലറ്റക്കാരൻ ആകാശ് ദീപ് കത്തിക്കയറുന്ന കാഴ്ചയാണ് മൂന്നാം ദിനം ഓവലിൽ കണ്ടത്. ഇംഗ്ലീഷ് പേസ് ആക്രമണത്തെ കൃത്യമായി പ്രതിരോധിച്ച് കളിച്ച ആകാശ് ദീപ് 94 പന്തുകളാണ് പിടിച്ചു നിന്നത്. വെറുതെ തട്ടി മുട്ടി കളിച്ച് പ്രതിരോധിച്ച് നിൽക്കുക മാത്രമല്ല, 12 തവണ പന്തിനെ ബൗണ്ടറി കടത്തിയ ആകാശ് 66 റണ്ണാണ് അടിച്ചു കൂട്ടിയത്. ലഞ്ചിനു തൊട്ടു മുൻപ് ഓവർടണ്ണിന്റെ പന്തിൽ അറ്റിക്‌സൺ പിടിച്ചു ആകാശ് പുറത്തായെങ്കിലും ഇന്ത്യയ്ക്ക് നിർണ്ണായക സംഭാവന നൽകിയാണ് ആകാശിന്റെ പുറത്താകൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ നിർത്തിയിടത്തു നിന്നു തന്നെയാണ് ഇന്ത്യയുടെ പുതിയ ഓപ്പണിംങ് സെൻസേഷൻ ജയ്‌സ്വാൾ തുടങ്ങിയത്. പുറത്താകാതെ 106 പന്തിൽ 85 റണ്ണുമായി ഇന്ത്യൻ ബാറ്റിംങിന്റെ നെടുംതൂൺ ആയിട്ടുണ്ട് ജയ്‌സ്വാൾ. ലഞ്ചിന് പിരിയുമ്പോൾ എട്ടു പന്തിൽ നിന്നും 11 റൺ എടുത്ത ഗില്ലാണ് ജയ്‌സ്വാളിന് ഒപ്പം ക്രീസിൽ.