അയ്മനം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
ഐ എൻ റ്റി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു ക്ലാസ് നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, ഡി സി സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ഡി സി സി സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ, എം പി ദേവപ്രസാദ്, ശിവരാജ പണിക്കർ, ജയിംസ് പാലത്തൂർ, ബിജു ജേക്കബ്, ഒളശ്ശ ആന്റണി, ബിജു മാന്താറ്റിൽ, രാജേഷ് പതിമറ്റം, കരുണാകരൻ പി, ജോസ് മാത്യു, ലിപിൻ ആന്റണി, ജേക്കബ് കുട്ടി, ത്രേസ്യാമ്മ ചാക്കോ എന്നിവർ പ്രസംഗിച്ചു. സജി ഗാലോർ, ബിജു വാസു, ബോബി കല്ലുങ്കത്ര, കുഞ്ഞുമോൻ പള്ളിക്കണ്ടം, ജിമ്മി കാച്ചപ്പിള്ളി, സജു വട്ടപ്പള്ളി, തോമസ് വർക്കി, അജിത്ത് സോദരൻ, ആഷ്മി ബിനു എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു.