കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ ടണല്‍ പ്രധാനമന്ത്രി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട നദിയുടെ ഉള്ളിലൂടെ നിര്‍മിക്കപ്പെടുന്ന ആദ്യ പൊതുഗതാഗത തുരങ്കപാത കൂടിയാണിത്.
ഹൂഗ്ലി നദിക്കുള്ളിലൂടെയാണ് തുരങ്കപാത നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ നേട്ടമെന്ന നിലയില്‍ മാത്രമല്ല നഗരത്തിലെ തിരക്കേറിയ രണ്ട് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നതിനാലും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന തുരങ്കപാതയാണിത്. പൊതു ഗതാഗതശൃംഖല കൂടുതല്‍ സൗകര്യപ്രദമാകുന്നുവെന്നതും ഈ പാതയുടെ നേട്ടമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൗറ മൈദാന്‍ മെട്രോ മുതല്‍ എക്‌സ്പ്ലനേഡ് വരെ നീളുന്നതാണ് അണ്ടര്‍വാട്ടര്‍ മെട്രോപാത. ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമാണ് ഈ തുരങ്കപാത. 16.5 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. പാതയുടെ 10.8 കിലോമീറ്റര്‍ ജലത്തിനടിയിലും 5.75 കിലോമീറ്റര്‍ പ്രത്യേക പാലം ഉപയോഗിച്ച് ഉയര്‍ത്തിയ നിലയിലുമാണ് നിര്‍മിച്ചിരിക്കുന്നത്.
മെട്രോ പാതയുടെ ഭാഗമായ ഹൗറ മെട്രോ സ്‌റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്‌റ്റേഷനാണ്. ഇന്ത്യയില്‍ ആദ്യമായി മെട്രോ പ്രവര്‍ത്തിച്ചു തുടങ്ങിയ നഗരം എന്ന പേരിനൊപ്പം ആദ്യമായി അണ്ടര്‍ വാട്ടര്‍ മെട്രോ നിലവില്‍വന്ന നഗരമായും ഇനി കൊല്‍ക്കത്ത അറിയപ്പെടും.