ഭർത്താവിന് ജാമ്യം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് ഒപ്പം കുടി : പിന്നാലെ ബലാത്സംഗവും ഭീഷണിയും ; സൈനികൻ അറസ്റ്റിൽ

കൊല്‍ക്കത്ത: ജയിലില്‍ കഴിയുന്ന ഭർത്താവിന് ജാമ്യം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ബലാത്സംഗം ചെയ്ത സൈനികൻ അറസ്റ്റില്‍.മോനിബുർറഹ്മാൻ (34) ആണ് അറസ്റ്റിലായത്. കൊല്‍ക്കത്തയിലാണ് സംഭവം. അതിജീവിതയുടെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഒരു കേസില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ഭർത്താവിന് ജാമ്യം വാഗ്ദാനം ചെയ്താണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

Advertisements

പ്രതിയായ മോനിബുർറഹ്മാൻ, യുവതിയോട് താൻ ഒരു സൈനികനാണെന്ന് പരിചയപ്പെടുത്തുകയും തന്റെ സ്വാധീനം ഉപയോഗിച്ച്‌ ഭർത്താവിന് ജാമ്യം വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ബലാത്സംഗം ചെയ്യുകയും വീട്ടമ്മയുടെ നഗ്നചിത്രം പകർത്തുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയോടൊപ്പം നിർബന്ധപൂർവം താമസം തുടങ്ങുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. 2024-ലാണ് കേസിനാസ്പദമായ സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ (64(1), 351(2) വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ക്രിമിനല്‍ ഭീഷണിക്കും യുവാവിനെതിരേ കേസെടുത്തു.

Hot Topics

Related Articles