അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ തലയെടുത്ത് എസ്.ആർ.എച്ച്; ചെന്നൈയെ തോൽപ്പിച്ചത് അഞ്ച് വിക്കറ്റിന്

ചെന്നൈ: സ്വന്തം മൈതാനത്ത് മറ്റൊരു ദയനീയ തോൽവി കൂടി വഴങ്ങി ചെന്നൈ. എസ്.ആർ.എച്ചിനെതിരെയാണ് ചെന്നൈ ഇക്കുറി തോൽവി വഴങ്ങിയത്. നാലു വിക്കറ്റിനാണ് ധോണിപ്പടയുടെ തോൽവി. സ്‌കോർ ചെന്നൈ: 154/5 ഹൈദരാബാദ്: 155/5.

Advertisements

ചെന്നൈയിൽ ടോസ് നേടിയ ഹൈദരാബാദ് ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കളി തുടങ്ങിയ ആദ്യ പന്തിൽ തന്നെ ചെന്നൈയ്ക്ക് തിരിച്ചടി കിട്ടി. സായിക് റഷീദ് (0) റണ്ണെടുക്കും മുൻപ് മുഹമ്മദ് ഷമിയുടെ പന്തിൽ അഭിഷേകിന് പിടികൊടുത്ത് മടങ്ങി. 39 ൽ സാം കറൻ (9) ഹർഷൽ പട്ടേലിന്റെ പന്തിൽ വീണു. 47 ൽ ആയുഷ് മാന്ത്രേയും (30) വീണതോടെ ചെന്നൈ 47 ന് മൂന്ന് എന്ന നിലയിൽ തകർന്നു. എന്നാൽ, ബ്രേവിഡ് നടത്തിയ കടന്നാക്രമണമാണ് ചെന്നൈയ്ക്ക് തല ഉയർത്താനുള്ള സ്‌കോർ നൽകിയത്. 25 പന്തിൽ 42 റണ്ണുമായി ചെന്നൈയെ നയിച്ചതും ബ്രവീസായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

74 ൽ കൂട്ടുകെട്ട് പിരിച്ച് ജഡേജയെ (21) മെൻഡിസ് വീഴ്ത്തി. 114 വരെ സ്‌കോർ എത്തിച്ച ബ്രവീസിനെ പട്ടേൽ മെൻഡിസിന്റെ കയ്യിൽ എത്തിച്ചു. പിന്നീട് 118 ൽ ശിവം ദുബൈ (12), 131 ൽ മഹേന്ദ്ര സിംങ് ധോണി (6), 134 ൽ കാംബോജ് (2) 137 ൽ നൂർ അഹമ്മദ് (2), 154 ൽ ദീപക് ഹൂഡ (22) എന്നിവർ കൂടി പുറത്തായതോടെ ചെന്നൈയുടെ പോരാട്ടം അവസാനിച്ചു. നാല് വിക്കറ്റ് നേടിയ ഹർഷൽ പട്ടേലും, രണ്ട് വീതം വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസും ഉനദ്കട്ടും, ഓരോ വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും കമിൻഡു മെൻഡിസുമാണ് ചെന്നൈയെ തകർത്തത്.

മറുപടി ബാറ്റിംങ് ആരംഭിച്ച ഹൈദരാബാദിനെ ആദ്യം തടഞ്ഞു നിർത്താൻ ചെന്നൈയ്ക്ക് സാധിച്ചു. റണ്ണെടുക്കും മുൻപ് അഭിഷേക് ശർമ്മയെയും, 37 ൽ ഹെഡിനെയും (19), 54 ൽ ക്ലാസനെയും (7) പുറത്താക്കിയ ചെന്നൈ ഇടയ്ക്ക് ആരാധകർക്ക് പ്രതീക്ഷ നൽകി. 90 ൽ ഇഷാൻ കിഷനും (44), 106 ൽ അൻകിത് വർമ്മയും (19) പുറത്തായെങ്കിലും കളി കയ്യിലാക്കാൻ മാത്രം കരുത്തില്ലായിരുന്നു ചെന്നൈ ബൗളിംങിന്. കമൻഡു മെൻഡിസും (32), നിതീഷ് കുമാർ റെഡിയും (19) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

Hot Topics

Related Articles