ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ നിര്യാതനായി 

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു. 71 വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ഹെഗ്ഡേ നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്.

Advertisements

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2008ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യം. കൂടാതെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ (യുആര്‍എസ്സി) നിരവധി ബഹിരാകാശ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Hot Topics

Related Articles