പാലാ: മുൻ പ്രധാനമന്ത്രി എസ് ചന്ദ്രശേഖർ നയിച്ച ഭാരത പദയാത്രയുടെ 42-ാം വാർഷികത്തോടനുബന്ധിച്ച് പദയാത്രാ അംഗങ്ങൾ ഒത്തുകൂടി ഓർമകൾ പുതുക്കി. 1983 ജനുവരി 21 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത യാത്ര ജൂൺ25ന് ഡൽഹി രാജ്ഘട്ടിലാണ് സമാപിച്ചത്. ഭാരത യാത്രാ ട്രസ്റ്റിന്റെ ട്രസ്റ്റിയും ആദ്യാവസാനം വരെ പദയാത്രയിൽ അംഗവുമായിരുന്ന അഡ്വ. റോസിലിൻ പഞ്ഞിക്കാരൻ യോഗം ഉദ്ഘാടനം ചെയ്തു.
Advertisements
പലതായ ജനതാ പാർട്ടി ഘടകങ്ങൾ ഒന്നിക്കേണ്ട സാഹചര്യം അനിവാര്യമാണെന്ന് റോസിലിൻ അഭിപ്രായപ്പെട്ടു. എം.ജെ.ജോൺ മുതുകാട്ടിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.രമേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ജോർജ് ആനിത്തോട്ടം, സെബാസ്റ്റ്യൻ പട്ടകുന്നേൽ, രാജു പെരി കലത്തിൽ,ത്രേസ്യാമ്മ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.