ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ : തിരിച്ചടിക്കാൻ നിർദേശം

ന്യൂഡൽഹി : ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നിലവില്‍ വന്ന വെടിനിർത്തല്‍ ധാരണ, പാകിസ്ഥാൻ തുടർച്ചയായി ലംഘിച്ചു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, തിരിച്ചടിക്കാൻ സേനകള്‍ക്ക് നിർദ്ദേശം നല്‍കി. ഇക്കാര്യം വിക്രം മിസ്രി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Advertisements

പാകിസ്ഥാൻ വെടിനിർത്തല്‍ ലംഘിച്ചെന്ന വിവരം നേരത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയാണ് അറിയിച്ചത്. ഇരു രാജ്യങ്ങളിലെയും സേനകളിലെ ഡിജിഎംഒമാർ വീണ്ടും സംഭാഷണം നടത്തി. പാകിസ്ഥാൻ്റെ നടപടിയോട് സംയമനത്തോടെയാണ് ഇന്ത്യ പ്രതിരോധിക്കുന്നത്. ആവശ്യമെങ്കില്‍ തിരിച്ചടിക്കാൻ സേനകള്‍ക്ക് നിർദ്ദേശം നല്‍കിയെന്നും വിക്രം മിസ്രി അറിയിച്ചു.

Hot Topics

Related Articles