.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും തമ്മിലുള്ള തർക്കം രൂക്ഷം: നിലമ്പൂരിൽ അപ്രതീക്ഷിത സ്ഥാനാർത്ഥി എത്തും : ആലിപ്പറ്റ ജമീല സ്ഥാനാർത്ഥി ആയേക്കും

കോഴിക്കോട്: നിലമ്ബൂർ സീറ്റിൽ കോ വി.എസ്. ജോയിയും ആര്യാടൻ ഷൗക്കത്തും തമ്മിലുള്ള തർക്കത്തിൽ സമവായം അസാധ്യമായതോടെ പുതിയ സ്ഥാനാർഥിയെ പരിഗണിച്ച് കോൺഗ്രസ്.ജോയിയേയും ഷൗക്കത്തിനേയും അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതോടെയാണ് മറ്റൊരു സ്ഥാനാർഥി എന്ന സാധ്യതയിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്.

Advertisements

മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ സമുദായത്തിനകത്തുനിന്ന് തന്നെയുള്ള വനിതയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് നല്‍കിയാല്‍ പാർട്ടിക്കകത്ത് ഭിന്നത രൂക്ഷമാകുമെന്ന് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ആര്യാടൻ ഷൗക്കത്ത് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോകാനും സിപിഎം സ്ഥാനാർഥിയാവാനുമുള്ള സാധ്യതകളും മുന്നിലുണ്ട്. ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിച്ചാല്‍ പി.വി. അൻവർ ഉള്‍പ്പടെ കോണ്‍ഗ്രസിന് പ്രതികൂലമാകുന്ന നിലപാട് എടുത്ത് മുന്നോട്ട് പോവുകയും ജോയിയെ പിന്തുണക്കുന്നവർ പാർട്ടിയില്‍ കലഹമുണ്ടാക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ക്കാണുന്നു. രണ്ട് കൂട്ടരേയും അനുനയിപ്പിച്ച്‌ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ ഒത്തുതീർപ്പ് ചർച്ചകള്‍ പലതവണ നടത്തിയെങ്കിലും ഇതുവരെ സമവായം സാധ്യമായിട്ടില്ല. ഇതോടെയാണ് മൂന്നാമതൊരാളെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതാ സ്ഥാനാർഥിക്ക് മുൻഗണന നല്‍കുന്നതിനാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും തേഞ്ഞിപ്പലത്തുനിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായ ആലിപ്പറ്റ ജമീല ഉള്‍പ്പടെയുള്ളവരെയാണ് പരിഗണിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ജമീലയെ 2021-ലാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

2000-ല്‍ കാളികാവില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ജമീല 2010-ല്‍ കാളികാവ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015-ല്‍ വണ്ടൂരില്‍ നിന്നും 2020-ല്‍ തേഞ്ഞിപ്പലത്തുനിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. നിലവില്‍ തേഞ്ഞിപ്പാലം ഡിവിഷൻ മെമ്ബറായ ആലിപ്പറ്റ ജമീലക്ക് തന്നെയായിരിക്കും മുൻഗണന നല്‍കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Hot Topics

Related Articles