അവസാന ഓവറിൽ ഗുജറാത്ത് വിജയം : മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കി ഗുജറാത്ത് ടൈറ്റൻസ്. മഴ വില്ലനായെത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട‌ത്തിൽ 155 റൺസാണെടുത്തിരുന്നത്.മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 18 ഓവറില്‍ 132-6 എന്ന സ്കോറില്‍ നില്‍ക്കേ മഴയെത്തി. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം 19 ഓവറായി ചുരുക്കി. വിജയലക്ഷ്യം 147 റണ്‍സ്. അത് അടിച്ചെടുത്ത് ഗുജറാത്ത് മുംബൈയെ കീഴടക്കി. ഒപ്പം പട്ടികയില്‍ ഒന്നാമത്തുമെത്തി.

Advertisements

മുംബൈ ഉയർത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് സായ് സുദർശനെ(5) തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച നായകൻ ശുഭ്മാൻ ഗില്ലും ജോസ് ബട്ലറും ഗുജറാത്ത് സ്കോർ ഉയർത്തി. ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റേന്തിയത്. ഇരുവരും സ്കോർ അമ്ബത് കടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടീം സ്കോർ 78 ല്‍ നില്‍ക്കേ ബട്ലറിനെ അശ്വനി കുമാർ പുറത്താക്കി. 27 പന്തില്‍ നിന്ന് 30 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. പിന്നീട് ഷെർഫെയ്ൻ റൂഥർഫോഡുമായി ഗില്‍ കൂട്ടുകെട്ടുണ്ടാക്കി. ഗില്‍ പതിയെ സ്കോറുയർത്തിയപ്പോള്‍ റൂഥർഫോഡ് അടിച്ചുകളിച്ചു. എന്നാല്‍ 14-ാം ഓവർ കഴിഞ്ഞപ്പോഴേക്കും മഴയെത്തിയത് മത്സരം അല്‍പ്പനേരം തടസ്സപ്പെടുത്തി. ഗുജറാത്ത് 107-2 എന്ന നിലയിലായിരുന്നു. ആ ഘട്ടത്തില്‍ ഡിഎല്‍എസ് പാർ സ്കോർ 99 റണ്‍സായിരുന്നു.

എന്നാല്‍ മഴ മാറിയതോടെ വൈകാതെ കളി തുടർന്നു. പിന്നാലെ 15-ാം ഓവറില്‍ തന്നെ ഗില്ലിനെ(43) ബുംറ പുറത്താക്കി. റൂഥർഫോർഡിനെ(28) ട്രന്റ് ബോള്‍ട്ടും കൂടാരം കയറ്റിയതോടെ മുംബൈക്ക് ജയപ്രതീക്ഷ വന്നു. ഷാരൂഖ് ഖാനെയും റാഷിദ് ഖാനെയും പുറത്താക്കി മുംബൈ ബൗളർമാർ തിരിച്ചടിച്ചു. 18 ഓവറില്‍ 132-6 എന്ന സ്കോറില്‍ നില്‍ക്കവേ വീണ്ടും മഴയെത്തി. എന്നാല്‍ അവസാന ഓവറില്‍ കൂറ്റ്സെ ആറ് പന്തില്‍ 12 റണ്‍സെടുത്തതാണ് ഗുജറാത്തിന് നിർണായകമായത്.

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ തുടക്കത്തില്‍ തന്നെ പതറി. രണ്ടാം പന്തില്‍ റയാൻ റിക്കെല്‍ട്ടണെയും(2) നാലാം ഓവറില്‍ രോഹിത് ശർമയെയും(7) മുംബൈക്ക് നഷ്ടമായി. അതോടെ ടീം 26-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വില്‍ ജാക്സും സൂര്യകുമാർ യാദവുമാണ് മുംബൈയെ കരകയറ്റിയത്. ഗുജറാത്ത് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേർന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു.

വില്‍ ജാക്സ് 35 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമുള്‍പ്പെടെ 53 റണ്‍സെടുത്തു. സൂര്യകുമാർ 24 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത് പുറത്തായി. ഇരുവരും പുറത്തായതോടെ മുംബൈ പ്രതിരോധത്തിലായി. പിന്നാലെ വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. നായകൻ ഹാർദിക് പാണ്ഡ്യ(1), തിലക് വർമ(7), നമാൻ ധിർ(7) എന്നിവർ നിരാശപ്പെടുത്തി. മുംബൈ 123-7 എന്ന നിലയിലേക്ക് വീണു. അവസാന ഓവറില്‍ കോർബിൻ ബോഷ്(27) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ 150-ലെത്തിച്ചത്. ഒടുക്കം 20 ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155 റണ്‍സെടുത്തു. ഗുജറാത്തിനായി സായ് കിഷോർ രണ്ടുവിക്കറ്റെടുത്തു.

Hot Topics

Related Articles