ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാന നിമിഷം; എത്തിഹാദ് റെയിൽ ഇന്ത്യൻ റെയിൽവേയുമായി കരാർ ഒപ്പിട്ടു; ഇന്ത്യയുടെ റെയിൽവേ ഇനി യുഎഇയിൽ ഓടും

മുംബൈ: പരമ്പരാഗതമായി തന്നെ വളരെ അടുത്ത വ്യാപാര-സാസ്‌കാരിക ബന്ധങ്ങൾ കാത്തുസുക്ഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും യു എ ഇയും. അടുത്തിടെയായി വിവിധ ഉടമ്ബടികളിലൂടെ ബന്ധം കൂടുതൽ ശക്തമാക്കി വരികയും ചെയ്യുന്നു. നിക്ഷേപ അന്തരീക്ഷം കൂടുതൽ എളുപ്പമാക്കുന്നതിനാണ് ഇരു രാജ്യങ്ങളും മുൻതൂക്കം നൽകുന്നത്.
സഹകരണം കൂടുതൽ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് യു എ ഇയും നാഷണൽ റെയിൽ നെറ്റ്വർക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ എത്തിഹാദ് റെയിൽ, ഇന്ത്യൻ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ കൺസൾട്ടൻസിയായ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡുമായി ( ഞകഠഋട) ധാരണപത്രം വെച്ചിരിക്കുന്നത്.

Advertisements

യു എ ഇയിലെയും സമീപ പ്രദേശങ്ങളിലെയും റെയിൽവേ വികസനത്തിലും അനുബന്ധ സേവനങ്ങളിലുമാണ് ഇരു കമ്ബനികളും സഹകരിച്ച് പ്രവർത്തിക്കുക. ഇന്ത്യൻ കമ്ബനിയെ സംബന്ധിച്ച് നിർണ്ണായക നേട്ടമായിട്ടാണ് ഈ കരാറിനെ വിലയിരുത്തപ്പെടുന്നത്. ഇത്തിഹാദ് റെയിൽ സി ഇ ഒ ഷാദി മലക്കും റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ രാഹുൽ മിത്തലും തമ്മിൽ കഴിഞ്ഞ ദിവസമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചതെന്നാണ് ഔദ്യോഗിക പത്രക്കുറിച്ച് അറിയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോളിംഗ് സ്റ്റോക്ക് സപ്ലൈ, ലീസിംഗ്, റിപ്പയർ, കൺസൾട്ടിംഗ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായിരിക്കും രണ്ട് സ്ഥാപനങ്ങളും മുൻതൂക്കം നൽകുക. ആഗോള തലത്തിൽ കമ്ബനിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന തങ്ങളെ സംബന്ധിച്ച് ഇത് സുപ്രധാന ചുവടുവെയ്പ്പാണെന്നാണ് രാഹുൽ മിത്തൽ വ്യക്തമാക്കിയത്.

ഇന്ത്യൻ കമ്ബനിയുമായുള്ള കരാർ ഒരു പ്രധാന നാഴികകല്ലാണെന്ന് ഇത്തിഹാദ് റെയിൽ സി ഇ ഒ ഷാദി മാലക്കും വ്യക്തമാക്കി. റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡ് ഈ തന്ത്രപരമായ പങ്കാളിത്തം യുഎഇയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലും ഗതാഗതം മേഖല ശക്തിപ്പെടുത്തുന്നതിലും ഒരു പ്രധാന നാഴികക്കല്ലായി മാറും’ ഷാദി മലക്ക് പറഞ്ഞു.

രണ്ട് കമ്ബനികളുടേയും വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ, ചരക്ക് ഗതാഗതത്തിനും ഭാവിയിലെ യാത്രാ സേവനങ്ങൾക്കും പ്രയോജനം ചെയ്യുന്നതരത്തിൽ റെയിൽവേ മേഖലയെ വികസിപ്പിക്കാൻ സാധിക്കും. മേഖലയുടെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും പ്രവർത്തന മികവിനും സംഭാവന നൽകുന്ന പുരോഗമനപരമായ നൂതനമായ പരിഹാരങ്ങൾ ഞങ്ങൾ സൃഷ്ടിക്കുമെന്നും ഇത്തിഹാദ് കമ്ബനി സി ഇ ഒ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.