ചെന്നൈ: ഇൻഡിഡോ വിമാനത്തിനുള്ളിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പോയ വിമാനത്തിലാണ് സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസക്കാരനുമായ രാജേഷ് ശർമ്മയാണ് പ്രതി. ബിഎൻഎസ് 75 പ്രകാരമാണ് രാജേഷിനെതിരെ കേസെടുത്തത്. വിമാനത്തിൽ മുൻ സീറ്റിലെ വിൻഡോ സൈഡിൽ ഇരുന്ന യുവതിയോടാണ് മോശമായി പെരുമാറിയത്.
സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പർശിച്ചതിനാണ് സെയിൽസ് എക്‌സിക്യൂട്ടീവായ രാജേഷ് ശർമ എന്നയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം യുവതി വിമാനത്താവള ഉദ്യോഗസ്ഥരെ കാണുകയും പൊലീസിൽ പരാതി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനൊപ്പം സ്റ്റേഷനിലേക്ക് പോകുകയും രാജേഷിനെതിരെ പരാതി നൽകുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ജനലിനരികെയുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോയി. പുറകിലിരുന്ന പ്രതി മോശമായി സ്പർശിക്കുകയായിരുന്നു” എന്നാണ് യുവതിയുടെ പരാതിയെന്ന് വിമാനത്താവളവുമായി ചേർന്നുള്ള മീനമ്ബക്കം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ പറഞ്ഞു. അതേസമയം വിഷയത്തിൽ ഇതുവരേയും ഇൻഡിഗോ എയർലൈൻസ് പ്രതികരിച്ചിട്ടില്ല.