തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ 41 പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി 405 പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കുക. ഇതിനായി റിയാബിന് കീഴില്‍ പ്രോജക്‌ട് മാനേജ്മെന്റ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആകെ 9000 കോടി രൂപയാണ് പദ്ധതികളുടെ നടത്തിപ്പിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് അടക്കം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനായുള്ള മാനദണ്ഡങ്ങള്‍ മൂന്നംഗ സമിതി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കേന്ദ്രസര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് വില്‍ക്കാനുള്ള നടപടികളിലേക്ക് കടന്നതോടെ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കവും സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ലാറ്റക്സിനായി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി അടക്കമുള്ള കാര്യങ്ങളുടെ റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും ജീവനക്കാരും ഉന്നയിച്ച എതിര്‍പ്പുകള്‍ പാടേ അവഗണിച്ച് സ്വകാര്യവത്കരണ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഹിന്ദുസ്ഥാന്‍ ലാറ്റക്സിലെ 100 ശതമാനം ഓഹരി വില്‍ക്കുന്നതിന് താത്പര്യ പത്രം ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍ പത്രപരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാട് കടുപ്പിച്ച് മുന്നോട്ട് വന്നത്.