കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രകാരം ഒരാഴ്ചക്കിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മൂന്നുപേരും ഡെങ്കി ബാധിച്ച് ഒരാളും മരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് 22 പേരാണ് വിവിധ ജില്ലകളില്‍ ചികിത്സതേടിയത്. ഇതില്‍ 11 പേര്‍ക്ക് ആരോഗ്യവകുപ്പ് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടക്കിടെ പെയ്യുന്ന മഴയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ വളരുന്നതാണ് ഡെങ്കിപ്പനി വര്‍ധിക്കാൻ കാരണം. വെബ്സൈറ്റില്‍ സ്ഥിരീകരിച്ചവര്‍, സംശയിക്കുന്നവര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് കണക്കുകളെങ്കിലും എല്ലാം സ്ഥിരീകരിച്ച കേസുകളായാണ് ആരോഗ്യവിദഗ്ധര്‍ പരിഗണിക്കുന്നത്. ഡിസംബര്‍ 29ന് വിവിധ ജില്ലകളിലായി പനി സ്ഥിരീകരിച്ചവര്‍ 141 ഉം ചികിത്സതേടിയവര്‍ 64ഉം ആണ്. 87 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുകയും 41 പേര്‍ക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നു.