ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുമായുള്ള ബന്ധം കാരണം ഇൻഫോസിസിന് രാജ്യത്ത് ‘വി.ഐ.പി പരിഗണന’ കിട്ടിയതായി പ്രതിപക്ഷം ആരോപിച്ചു.രാജ്യത്ത് ഇൻഫോസിസിന്റെ സാന്നിദ്ധ്യം കൂട്ടുമെന്ന മന്ത്രി ജോണ്‍സന്റെ പ്രസ്താവനയാണ് വിവാദത്തിനു പിന്നില്‍. പ്രതിപക്ഷമായ ലേബർ പാർട്ടി വിഷയം സുനകിനു നേരെ ഉന്നയിച്ചു.
Advertisements
വ്യവസായ മന്ത്രിയായ ജോണ്‍സൻ ഏപ്രിലില്‍ ബംഗളൂരു ഇൻഫോസിസ് കാമ്ബസ് സന്ദർശിച്ച് വിഷയത്തില്‍ ചർച്ച നടത്തിയെന്ന വിവരമാണ് പുറത്തുവന്നത്. ഇൻഫോസിസ് സ്ഥാപകരില്‍ ഒരാളായ എൻ.ആർ.നാരായണമൂർത്തിയുടെ മകളായ അക്ഷത മൂർത്തിക്ക് 0.91% ഓഹരിയാണ് സ്ഥാപനത്തിലുള്ളത്. ഇതിന് 6,000 കോടി രൂപയോളം മൂല്യമുണ്ട്.