ബിരുദാനന്തര ബിരുദ പഠനത്തിനെത്തി;  ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റ് മരിച്ചു

ഹൈദരാബാദ്: യുഎസിൽ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ കൊയ്യാഡ രവി തേജയെന്ന 26കാരനാണ് മരിച്ചത്. യുഎസ്സിലെ വാഷിങ്ടൺ അവന്യൂവിൽ ഇന്നലെയാണ് സംഭവം. വാഷിങ്ടണ്‍ ഡിസിയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ അക്രമികളുടെ വെടിവെപ്പിലാണ് രവി തേജ കൊല്ലപ്പെട്ടതെന്നാണ് വിവരം. വയറിനും നെഞ്ചത്തും വെടിയേറ്റ രവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Advertisements

ഹൈദരാബാദിലെ ആര്‍ കെ പുരം ഗ്രീന്‍ ഹില്‍സ് കോളനിയില്‍ താമസിക്കുന്ന ഇദ്ദേഹം 2022 മാര്‍ച്ചിലാണ് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് യുഎസിലെത്തിയത്. പഠനത്തിന് ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർവകലാശാലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രവി എന്നാണ് സുഹൃത്തുക്കൾ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. ആരാണ് രവിയെ ആക്രമിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താന്‍ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Hot Topics

Related Articles