ദില്ലി: ‘ഇന്ത്യയിൽ ജീവിക്കാൻ തുടങ്ങിയിട്ട് 35 വർഷമെങ്കിലും ആയി’. പാക്കിസ്ഥാൻ പൗരത്വമുള്ള ശാരദ ഭായിയോട് നാടുവിടാൻ ആവശ്യപ്പെടുകയാണ് ഒഡീഷ പൊലീസ്.നിര്‍ദിഷ്ട സമയത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബൊലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ശാരദ ഭായിയെ വിവാഹം കഴിച്ചത്. വർഷങ്ങള്‍ക്ക് മുമ്ബ് മഹേഷ് കുക്രേജ എന്നയാളെയാണ് ഇവര്‍ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ജനിച്ച മകനും മകളും ഇന്ത്യക്കാരാണ്. വോട്ടർ ഐഡി ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന രേഖകളും ശാരദ ഭായിയുടെ കൈവശം ഉണ്ടായിരുന്നിട്ടും അവർക്ക് ഇന്ത്യൻ പൗരത്വം മാത്രം ലഭിച്ചിട്ടില്ല.
തന്റെ കുടുംബത്തില്‍ നിന്ന് തന്നെ വേർപെടുത്തരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് ഇപ്പോള്‍ ശാരദ. മൂന്ന് പതിറ്റാണ്ടിലേറെയായി താൻ താമസിച്ചിരുന്ന ഇന്ത്യയില്‍ തന്നെ തുടരാൻ അനുവദിക്കണമെന്ന് അവർ കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു. ‘ഞാൻ ആദ്യം കോരാപുട്ടിലായിരുന്നു, പിന്നെ ബൊലാംഗീറില്‍ വന്നു. എനിക്ക് പാകിസ്ഥാനില്‍ ആരുമില്ല. എന്റെ പാസ്‌പോർട്ട് പോലും വളരെ പഴയതാണ്. ദയവായി എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കണമെന്ന് ഞാൻ സർക്കാരിനോടും നിങ്ങളെയെല്ലാവരോടും കൂപ്പുകൈകളോടെ അപേക്ഷിക്കുന്നു’- ശാരദ പറയുന്നു. തനിക്ക് രണ്ട് മുതിർന്ന കുട്ടികളുണ്ട്, പേരക്കുട്ടികളുണ്ട്. എനിക്ക് ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കണം എന്നും അവർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാരിന് നല്‍കിയ നിവേദനം എല്ലാവരുടെയും ഹൃദയം ഉലയ്ക്കുന്നുണ്ടെങ്കിലും, നിയമപ്രകാരം നടപടിയെടുക്കുമെന്ന് ബൊലാംഗീർ പൊലീസ് അറിയിച്ചുകഴിഞ്ഞു ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു പഹല്‍ഗാമില്‍ നടന്നത്. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു അത്. അതിന് പിന്നിലുള്ളവരെ വെറുതെ വിട്ടുകൂട. മിനി സ്വിറ്റ്സർലൻഡ്’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ബൈസാരനിലെ മനോഹരമായ പുല്‍മേടുകള്‍ക്ക് ചുറ്റുമുള്ള പൈൻ വനങ്ങളില്‍ നിന്ന് ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികള്‍ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.