വടയാർ: ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ ജൂനിയർറെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്രദാനം സമ്മതപത്ര സമാഹരണം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ .തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം കെ.ആശിഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് വൈസ് ചെയർമാനുംകടത്തുരുത്തി പഞ്ചായത്ത് അംഗവുമായ കെ.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് എൽസിജോൺ,ജില്ല ഒഫ്താൽമിക് ഓർഡിനേറ്റർ മിനിമോൾ പി.ഉലഹന്നാൻ, ഹെൽത്ത് ഇൻസ്പെക്ടർ മീനു, ആർ.സുരേഷ്കുമാർ, ബിനോയ്ജോസഫ്, പി.സിന്ധുമോൾ,ജൂനിയർ റെഡ് ക്രോസ് കോട്ടയം റവന്യൂ ജില്ല കോ-ഓർഡിനേറ്റർ ബിനു കെ.പവിത്രൻ, അനീഷ്കുമാർതുടങ്ങിയവർ സംബന്ധിച്ചു.
Advertisements