കോട്ടയം :രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാൻ ശ്രമിക്കുന്നവർ രാജ്യത്തിൻറെ ശത്രുക്കളാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ്മൗലവി അഭിപ്രായപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ നാല്പതാം വാർഷികത്തോടനുബന്ധിച്ച് മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജനമുന്നേറ്റ റാലിയുടെയും സമ്മേളനത്തിന്റയും പ്രചരണാർത്ഥം കൊടുങ്ങല്ലൂർ നിന്നും ആരംഭിച്ച ജനമുന്നേറ്റ പ്രചരണ ജാഥയ്ക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യയുടെ സൗന്ദര്യം.ഏക ശിലാത്മകമായ രൂപത്തിലേക്ക് ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്നവർ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും അറിയാത്തവരാണ്.രാജ്യ സ്നേഹികൾ രാജ്യത്തിന്റെ സംസ്കാരത്തിനും പൈതൃകത്തിനും നിരക്കാത്ത പ്രവണതകളെ ചെറുത്തുതോൽപ്പിക്കുമെന്നും തൊടിയൂർ മൗലവി പറഞ്ഞു.
ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിസന്റ് അൻവർ പാഴൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കടയ്ക്കൽ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, വൈസ് ക്യാപ്റ്റൻ അഡ്വ കെ പി മുഹമ്മദ്, പാങ്ങോട് ഖമറുദീൻ മൗലവി, ഇലവുപാലം ശംസുദ്ധീൻ മന്നാനി,പനവൂർ സഫീർ ഖാൻ മന്നാനി എന്നിവർക്ക് സ്വീകരണം നൽകി. കുളത്തൂപ്പുഴ സലീം, പുനലൂർ ജലീൽ, ഇടമൺ സലീം, തൽഹത്ത് അയ്യൻകോയിക്കൽ, അജാസ് തച്ചാട്ട്, റാഷിദ് കുമ്മനം, അനസ് അറവുപുഴ, ഹാജി മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.