യു എച്ച് സിദ്ധിഖിനെ അനുസ്മരിച്ച് കോട്ടയത്തെ മാധ്യമ സുഹൃത്തുക്കൾ

കോട്ടയം : അകാലത്തിൽ പൊലിഞ്ഞ സുപ്രഭാതം സ്പോർട്സ് ലേഖകൻ യു എച്ച് സിദ്ധിഖിനെ അനുസ്മരിച്ച് കോട്ടയത്തെ മാധ്യമ സുഹൃത്തുക്കൾ. കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസ്സ് ക്ലബ്‌ ഹാളിൽ ചേർന്ന അനുസ്മരണ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Advertisements

സ്‌പോർട്സ് റിപ്പോർട്ടിങ് രംഗത്ത് വിദഗ്ധനായ മാധ്യമപ്രവർത്തകൻ ആയിരുന്നു യു.എച്ച് സിദ്ധീഖ് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുസ്മരിച്ചു.
സിദ്ധീഖിൻ്റെ കുടുംബത്തിനെ സഹായിക്കാൻ മാധ്യമപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾക്ക് തന്റെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും തിരുവഞ്ചുർ രാധാകൃഷ്ണൻ പറഞ്ഞു. പ്രസ്സ് ക്ലബ്‌ വൈസ് പ്രസിഡന്റ്‌ അനീഷ്‌ ആലക്കോട് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസ്, മെട്രോ വാർത്ത സ്പോർട്സ് എഡിറ്റർ രാജേഷ് കുമാർ , അതലറ്റിക്സ് കോച്ച് പ്രദീപ് കുന്നുംപുറത്ത്,
പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് പണിക്കർ, തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

Hot Topics

Related Articles