ചെമ്മനാകരി: ഇൻഡോ അമേരിക്കൻ ആശുപത്രിയുടെ കീഴിലുള്ള ബിസിഎഫ് നഴ്സിംഗ് കോളജിലെ 12-ാമത് ബാച്ചിലെ വിദ്യാർഥികളുടെ ബിരുദദാനം നടന്നു. കേരള ആരോഗ്യ സർവകലാശാല പ്രോ വൈസ്ചാൻസിലർ പ്രഫ.ഡോ.സി.പി. വിജയൻ ബിരുദദാനം നിർവഹിച്ചു. ബിസിഎഫ് ചെയർമാൻ ഡോ.കെ.പരമേശ്വരൻ അധ്യക്ഷത വഹിച്ചു.
ബി സി എഫ് ചെയർമാൻ ഡോ. കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യസർവകലാശാല നടത്തിയ പരീക്ഷയിൽ നാലു ഡിസ്റ്റിങ്ഷനും ബാക്കി ഫസ്റ്റ് ക്ലാസും നേടി ബിസിഎഫ് നഴ്സിംഗ് കോളജ് 100 ശതമാനം വിജയം കരസ്ഥമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഴ്സിംഗ് പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകി. ഇൻഡോ – അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെൻ്റർ മാനേജിംഗ് ഡയറക്ടർ ഡോ.ജാസർ മുഹമ്മദ് ഇക്ബാൽ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രഫ. നിഷവിൽസൺ, ഓപ്പറേഷൻസ് ഡയക്ടർ എം.എം.വർഗീസ്, ഫിസിയോതെറാപ്പി കോളേജ് പ്രിൻസിപ്പൽ പ്രഫ.കെ.എസ്.ശരത്, നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ കെ. ആർ.വിശ്വപ്രിയ, പി ടി എ പ്രസിഡൻ്റ് എം.എ. പുഷ്പരാജ്, വിദ്യാർഥി പ്രതിനിധികളായ ദിയ ജോജി,എലിസബത്ത് ടി സറൻ്റ് തുടങ്ങിയവർ പ്രസംഗിച്ചു.