ന്യൂഡൽഹി: വയോജനങ്ങൾക്കുള്ള പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.വൈ) പ്രഖ്യാപിച്ച് ഒരാഴ്ചയിൽ 2.16 ലക്ഷത്തിലധികം പുതിയ ഗുണഭോക്താക്കൾക്ക് കാർഡ് അനുവദിച്ചതായി കേന്ദ്രം.
നാഷനൽ ഹെൽത്ത് അതോറിറ്റിയിൽ നവംബർ ഏഴുവരെ ലഭ്യമായ കണക്കുകൾ പ്രകാരം പദ്ധതിയിൽ ഏറ്റവും കൂടുതൽ കാർഡുകൾ വിതരണം ചെയ്തത് കേരളത്തിലാണ്. 89,800 പേരാണ് പദ്ധതിയിൽ ഈ കാലയളവിൽ സംസ്ഥാനത്തുനിന്ന് അംഗങ്ങളായത്. 2031ഓടെ കേരളത്തിന്റെ ജനസംഖ്യയുടെ 20.9 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാവുമെന്നാണ് കണക്കുകൾ. പട്ടികയിലെ അടുത്ത രണ്ട് സംസ്ഥാനങ്ങൾ മധ്യപ്രദേശും യു.പിയുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യഥാക്രമം 53,000, 47,000 കാർഡുകളാണ് ഈ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തത്. സെൻസസ് ആസ്പദമാക്കിയുള്ള പ്രവചനങ്ങളനുസരിച്ച് 2031ൽ രാജ്യത്തെ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള സംസ്ഥാനം ഉത്തർപ്രദേശാവുമെന്നാണ് കരുതുന്നത് (2.58 കോടി). അതേസമയം മധ്യപ്രദേശിൽ ഇതേ കാലയളവിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള 1.04 കോടിയാളുകളുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.