ഇൻഷുറൻസ് ഫോർ ഓൾ 2047 എന്ന ലക്ഷൃവുമായി ടാറ്റാ എഐഎ ലൈഫ് കോട്ടയം ജില്ലാ ബ്രാഞ്ച് സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉത്ഘാടനം ചെയ്തു

കോട്ടയം: ഇൻഷുറൻസ് ഫോർ ഓൾ 2047 എന്ന ലക്ഷൃവുമായി ടാറ്റാ എ ഐ എ ലൈഫ് ജില്ലാ തല ഉത്ഘാടനം ടാറ്റ കോട്ടയം ബ്രാഞ്ച് അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. ഇൻഷുറൻസിന്റെ ആവശ്യകത, യുവതലമുറ ഇൻഷുറൻസ് എടുക്കേണ്ടത്തിന്റെ ആവശ്യകത എന്നിവ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി ഐ. ആർ. ഡി. എ യുടെ ഇൻഷുറൻസ് ഫോർ ആൾ 2047 യജ്ജത്തിൽ എല്ലാ ഇൻഷുറൻസ് ജീവനക്കാരും, ഏജന്റുമാരും ആത്മാർഥമായി പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശൃപ്പെട്ടു.ടാറ്റാ എഐഎ കോട്ടയം ബ്രാഞ്ച് മാനേജർ തോമസ്‌കുട്ടി അധ്യക്ഷത വഹിച്ചു. സീനിയർ ലീഡർ സന്തോഷ് കുമാർ,തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles