ഡല്‍ഹി : ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുടെ ലൊക്കേഷന്‍ മാപ്പില്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം.സുഹൃത്തുക്കള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകള്‍.
ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷന്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. ലൊക്കേഷന്‍ മറച്ചുപിടിക്കണമെങ്കില്‍ ഗോസ്റ്റ് മോഡിലേക്ക് പോകാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. സുരക്ഷയുടെ ഭാഗമായി ഈ ഫീച്ചര്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വിധേയമായിരിക്കും. Snap Snap ആപ്പിന് സമാനമായാണ് പുതിയ ഫീച്ചര്‍ വരുന്നത്. മാപ്പില്‍ തന്നെ കുറിപ്പുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.