ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി; കൊച്ചി പനങ്ങാട്ട് യുവാവ് പിടിയിൽ

കൊച്ചി : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി പീഡിപ്പിച്ച പ്രതി പിടിയിൽ. പീഡനത്തിന് ശേഷം ഇയാൾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇടക്കൊച്ചിയിലെ കത്തുകാട്ട് വീട്ടില്‍ മെല്‍വിന്‍ ജോസഫാ(22)ണ് പനങ്ങാട് പൊലീസിന്റെ പിടിയിലായത്.

Advertisements

ഇന്‍സ്റ്റഗ്രാമീലൂടെ പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പലപ്പോഴായി നഗ്നഫോട്ടോകളും വീഡിയോകളും കൈവശപ്പെടുത്തുകയായിരുന്നു പ്രതി. കേസിലെ മറ്റൊരു പ്രതി മലപ്പുറം സ്വദേശിയായ നിഖിലിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനങ്ങാട് ഇന്‍സ്പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ജിന്‍, സി.പി.ഒ. മാരായ സുധിഷ്, മഹേഷ്, ആര്‍. സിബി, ഷീബ ഷാജി എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഇടക്കൊച്ചിയില്‍ നിന്ന് മെല്‍വിനെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.