ഇന്റർനാഷണൽ ന്യൂസ്‌ വീക്ക്‌ സർവ്വെയിൽ ഹൃദ്രോഗ ചികിത്സയിൽ മികച്ച നേട്ടവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി, 19th, ജൂൺ, 2023:
ഹൃദ്രോഗ ചികിത്സയിൽ മികച്ച നേട്ടവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. ഏറ്റവും കൂടുതൽ ഫലപ്രദമായതും, അന്തർദേശീയ നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി രോഗികൾക്ക് ശാശ്വതമായ രോഗ പരിഹാരം സാധ്യമാക്കിയ കേരളത്തിൽ നിന്നുള്ള ഏക ആശുപത്രി എന്ന സുവർണ നേട്ടമാണ് ആസ്റ്റർ മെഡ്സിറ്റി കരസ്ഥമാക്കിയത്.

Advertisements

ഏഷ്യ പസഫിക്ക് മേഖല കേന്ദ്രീകരിച്ചു ന്യൂസ്‌ വീക് നടത്തിയ സർവ്വേയിലാണ് കേരളത്തിൽ നിന്നുള്ള ഏക ആശുപത്രിയും, മികച്ച ഹൃദരോഗ ചികിത്സ ഉറപ്പ് വരുത്തുന്ന ആദ്യത്തെ 50 ആശുപത്രികളുടെ പട്ടികയിൽ ആസ്റ്റർ മെഡ്സിറ്റി ഇടം നേടിയതും. ഹൃദരോഗ ചികിത്സയിൽ സമഗ്രമായ സൗകര്യങ്ങൾ ഒരുക്കിയാണ് ആസ്റ്റർ സെന്റർ ഓഫ് എക്‌സെല്ലെൻസ് ഇൻ കാർഡിയക് സയൻസസ് ഈ നേട്ടം കരസ്ഥമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൃദയതാളം സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക്
ആസ്റ്റർ ഹാർട്ട് റിഥം സെന്റർ, ശസ്ത്രക്രിയ കൂടാതെ ഹൃദയ വാൾവ് പ്രശ്നങ്ങൾ തീർക്കുന്ന ആസ്റ്റർ അഡ്വാൻസ്‌ഡ് ഹാർട്ട് കെയർ സെന്റർ ,ഡിജിറ്റൽ ഹാർട്ട് ഫെയിലിയർ ക്ലിനിക്, കുട്ടികളുടെ സമഗ്രമായ ഹൃദരോഗ ചികിത്സ ഉറപ്പ് വരുത്തുന്ന സമഗ്രമായ ആസ്റ്റർ പീഡിയാട്രിക് ഹാർട്ട് കെയർ സെന്റർ അടക്കമുള്ള സൗകര്യങ്ങൾ പരിശോധിച്ചാണ് മികച്ച ആശുപത്രികളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ആസ്റ്റർ മെഡ്സിറ്റിയെ തിരഞ്ഞെടുത്തത്.

ക്രയോബ്ലേഷൻ, ഹൈബ്രിഡ് കാത് ലാബ്, കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി, ഇലക്ട്രോഫിസിയോളജി, ഇന്റർവെൻഷണൽ കാർഡിയോളൊജി വിംഗ്, ഹാർട്ട് ട്രാൻസ്പ്ലാന്റ്, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായുള്ള സർജിക്കൽ സ്യൂട്ടുകൾ, കാർഡിയാക് റീഹാബിലിറ്റേഷൻ സർവീസസ് തുടങ്ങിയ സൗകര്യങ്ങളും പുരസ്കാരനേട്ടത്തിന് അർഹമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.