പോസ്റ്റോഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി

തിരുവനന്തപൂരം: എസ്ബിഐ അടക്കമുള്ള എല്ലാ പൊതുമേഖലാ ബാങ്കുകളും സ്ഥിരനിക്ഷേപങ്ങൾക്ക് അടുത്ത കാലത്തായി പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിനാണ് പരമാവധി തുക ലഭിക്കുക. ഇതിനനുസരിച്ച് ഇപ്പോൾ ചില പോസ്റ്റോഫീസ് പദ്ധതികളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും ഉയർത്തിയിട്ടുണ്ട്.

Advertisements

പുതുക്കിയ നിരക്കുകൾ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, സേവിങ്സ് നിക്ഷേപങ്ങളുടെയും റെക്കറിങ് നിക്ഷേപങ്ങളുടെയും പിപിഎഫ്, സുകന്യസമൃദ്ധി പദ്ധതിയുടെയും പലിശ നിരക്കിൽ മാറ്റമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പലിശ നിരക്കുകൾ 20 മുതൽ 110 ബേസിസ് പോയിന്റുകൾ വരെയാണ് ഉയർത്തിയത്. ഇപ്പോൾ നാല് ശതമാനം മുതൽ 8 ശതമാനം വരെയാണ് വിവിധ നിക്ഷേപ പദ്ധതികളുടെ പരമാവധി പലിശ. പുതുക്കിയ നിരക്കുകൾ നോക്കാം

മുതിർന്ന പൗരന്മാർക്ക്
സീനിയർ സിറ്റീസൺസ് സേവിങ്സ് സ്കീമിന് കീഴിലുള്ള നിക്ഷേപ പലിശ ഉയർത്തി. ഇപ്പോൾ എട്ട് ശതമാനമാണ് പരമാവധി പലിശ. നേരത്തെ ഇത് 7.5-7.6 ശതമാനമായിരുന്നു. പരമാവധി 15 ലക്ഷം രൂപ വരെയാണ് പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കാൻ കഴിയുക. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. 60 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കാണ് പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താൻ ആകുക. എന്നാൽ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനുള്ളിൽ നിക്ഷേപം നടത്തണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി 50 വയസ്സിന് മുകളിലും 60 വയസ്സിന് താഴെയുമുള്ള വിരമിച്ച പ്രതിരോധ മേഖലയിലെ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും ഉപാധികളോടെ പണം നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടോ ജോയിന്റ്അക്കൗണ്ടോ തുറക്കാം. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപവും ആദായനികുതി നിയമ പ്രകാരമുള്ള ആനുകൂല്യത്തിന് അർഹമാണ്.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്
ഈ നിക്ഷേപത്തിൻെറ പലിശ നിരക്കും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ ഏഴ് ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.8 ശതമാനം പലിശയായിരുന്നു. പദ്ധതിക്ക് കീഴിൽ അഞ്ച് വർഷത്തേക്കാണ് നിക്ഷേപം നടത്താൻ ആകുക. കാലാവധി തീരുന്നതിന് മുൻപ് പണം പിൻവലിക്കാൻ കഴിയില്ല. ലോൺ എടുക്കുമ്പോൾ ഈടായി സർട്ടിഫിക്കറ്റ് നൽകാനുമാകും എന്നതാണ് ഒരു ആകർഷണം. 1,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. പരമാവധി നിക്ഷേപത്തിന് പരിധി ഇല്ല. നൂറ് രൂപയുടെ ഗുണിതങ്ങളായി പദ്ധതിക്ക് കീഴിൽ പണം നിക്ഷേപിക്കാം. 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ആദായ നികുതി നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

മറ്റ് നിക്ഷേപ പദ്ധതികളും പലിശയും

  • മറ്റൊരു പോസ്റ്റ് ഓഫീസ് പദ്ധതിയായ പോസ്റ്റോഫീസ് മന്ത്ലി ഇൻകം സ്കീമിന് കീഴിലെ പലിശ 6.7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയരും. 1,000 രൂപയോ അതിൻെറ ഗുണിതങ്ങളോ ആയി പണം നിക്ഷേപിക്കാം.ഒറ്റ അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ ഒൻപത് ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപ പരിധി.ജോയിന്റ് അക്കൗണ്ടിലും ഒരാൾക്ക് പരമാവധി 4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ ആകുക.10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം.
  • ടൈം ഡിപ്പോസിറ്റുകൾക്ക് 6.6 ശതമാനം മുതൽ ഏഴ് ശതമാനം വരെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള ടൈം ഡിപ്പോസിറ്റുകൾക്കാണ് ഈ പലിശ നിരക്ക്. പ്രതിവർഷമാണ് പലിശ. കുറഞ്ഞത് 1000 രൂപയും 100 ന്റെ ഗുണിതങ്ങളുമായി നിക്ഷേപം നടത്താം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
  • പബ്ലിക് പൊവിഡന്റ് ഫണ്ടിന് കീഴിലെ നിക്ഷേപ പലിശ 7.1 ശതമാനം തന്നെയായി തുടരും.
  • കിസാൻ വികാസ് പദ്ധതിയുടെ ഉയർത്തിയിട്ടുണ്ട്. ഇതിനു കീഴിലെ നിക്ഷേപ പലിശ 7.2 ശതമാനമായിട്ടാണ് ഉയർത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.