“ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി കൂടുതൽ സഹകരിക്കും”; കേരളത്തിൽ വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകിയത് സ്വാഗതം ചെയ്ത് അമേരിക്കൻ കോൺസുൽ ജനറൽ 

ദില്ലി: വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കേരളത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ കോൺസുൽ ജനറൽ ക്രിസ്റ്റഫർ. W. ഹോഡ്ജസ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി കൂടുതൽ സഹകരിക്കുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് പറഞ്ഞു. കേരളത്തിലേക്ക് വിദേശ സർവ്വകലാശാലകളുടെ കടന്നുവരവിന് വഴിയൊരുക്കുന് ബജറ്റ് പ്രഖ്യാപനം ശരിയായ ദിശയിലെ ചുവടുവയ്പ്പെന്ന് പറയുന്നു അമേരിക്കൻ കോണസുൽ ജനറൽ. ഈ മാസം 17ന് വിദേശ സർവ്വകലാശാലകളുടെ പ്രതിനിധി സംഘം കൊച്ചിയിലെത്തുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് പറഞ്ഞു.

Advertisements

കേരളം ശരിയായ തീരുമാനം എടുക്കുന്നതിൽ സന്തോഷമുണ്ട്. അടുത്തയാഴ്ച കൊച്ചി അടക്കം 3 നഗരങ്ങളിൽ 18 യുഎസ് സർവ്വകലാശാലകളുടെ സംഘമെത്തും. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുകയാണ് ലക്ഷ്യം. അമേരിക്കൻ ഭരണത്തിൽ മാറ്റങ്ങൾ വന്നാലും ഇന്ത്യൻ വിദ്യാർത്ഥികളുടെ അവസരത്തെ ദോഷകരമായി ബാധിക്കില്ല. വിവിധ മതവിഭാഗങ്ങളിലുള്ളവർ സൗഹൃദത്തോടെ ജീവിക്കുന്ന നാടാണ് കേരളം എന്ന് മനസ്സിലാക്കാൻ ഡിസംബറിലെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്നും ഹോഡ്ജസ് കൂട്ടിച്ചേർത്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.