ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം.
‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ വനിതാദിനവും. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിൽ അവളെ ശാക്തീകരിക്കുന്നതിന്റെ അവൾ വിദ്യാഭ്യാസം ആർജിക്കുന്നതിന്റെ പ്രാധാന്യമെടുത്ത് പറയുന്ന ദിനം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച്, ലിംഗസമത്വവും ഉറപ്പാക്കുക എന്നതിനൊപ്പം സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.