ചണ്ഡീഗഢ്: സംഘര്‍ഷം ഉണ്ടായ ഹരിയാനയിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. ചൊവ്വാഴ്ച്ച വരെയാണ് നൂഹ്, പല്‍വല്‍ ജില്ലകളിലെ ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്. എസ്എംഎസ് നിരോധനം നൂഹില്‍ തിങ്കളാഴ്ച്ച അഞ്ച് മണി വരേയും പല്‍വാല്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച അഞ്ച് വരേയും തുടരും.
ഹരിയാനയിലെ നൂഹില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വിഎച്ച്പി ഘോഷയാത്ര ആള്‍ക്കൂട്ടം തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. മണിക്കൂറുകള്‍ക്കകം സംഘര്‍ഷം ദേശീയതലസ്ഥാനത്തിൻ്റെ ഭാഗമായ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പിന്നാലെയാണ് നൂഹിലും പല്‍വല്‍ ജില്ലയിലുമായി ഇന്റര്‍നെറ്റ് നിരോധിച്ചത്. പിന്നീട് ആഗസ്റ്റ് അഞ്ച് വരെ നീട്ടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് എന്നിവയിലെ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.