വൈക്കം:തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 തൊഴിൽ ദിനം നൽകുക,വേതനം700 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ബ്ലോക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി.ഡിസിസി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ധർണാ സമരം ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. പി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു.മുൻ ബ്ലോക്ക് പ്രസിഡൻ്റ് അക്കരപ്പാടം ശശി,എം.വി.മനോജ്, ഇടവട്ടം ജയകുമാർ, വി.ടി.ജയിംസ്,ജോർജ് വർഗീസ്,കെ.വി. ചിത്രാംഗദൻ യു.ബേബി, ടി.ആർ. ശശികുമാർ, കെ.എൻ. വേണുഗോപാൽ, കെ.പി.ജോസ് കെ.ജെ.സണ്ണി, വി.പോപ്പി,പി.ടി.സലി, മോഹൻ കെ. തോട്ടുപുറം, പി.ഡി. ജോർജ്,സിനിസലി, ഷീജഹരിദാസ്, ഗീതദിനേശൻ,മജിത ലാൽജി,ജി.രാജീവ്, വർഗീസ്പുത്തൻചിറ, ജെൽസിസോണി,മധു, കൊച്ചുറാണി,സന്തോഷ് ചക്കനാടൻ, ലയ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.