കൊച്ചി : ഐ ഒ സി യുകെ പീറ്റർബൊറോ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭവന നിർമ്മാണ പദ്ധതി നടത്തി. എറണാകുളം ജില്ലയിൽ ഉൾപ്പെട്ട പറവൂർ താലൂക്കിലാണ് ആദ്യ വീട് നിർമ്മിച്ചത്. ഭവനത്തിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ* നിർവഹിച്ചു. ഐ ഒ സി (യു കെ ) കേരളാ ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഐ ഒ സി പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് മുതലായവർ സന്നിഹിതർ ആയിരുന്നു.
Advertisements









