ഇത് ലഹരി നിറച്ച ബാഗല്ല; പുറത്ത് പ്രിന്റ് ചെയ്തതല്ല അകത്തുണ്ടായിരുന്നത്; യുവാവ് അറസ്റ്റിൽ

ഒറിഗോൺ: ‘തീർച്ചയായും, ഇത് ലഹരി നിറച്ച ബാഗല്ല’എന്ന് പ്രിന്റ് ചെയ്ത ബാഗുമായി സഞ്ചരിച്ച് യുവാവിനെ അതേ ബാഗിൽ നിന്ന് ലഹരിയുമായി പോലീസ് പിടികൂടി. യുഎസിലെ ഒറിഗണിലാണ്‌സംഭവം നടന്നത്.’തീർച്ചയായും, ഇത് ലഹരി നിറച്ച ബാഗല്ല’ എന്നെഴുതിയബാഗുമായി കാറിൽ സഞ്ചരിക്കുകയായിരുന്നു യുവാവ്.

Advertisements

യുവാവിന്റെ പ്രവർത്തിയിൽ സംശയം തോന്നിയ പോലീസ് വാഹനം നിർത്തിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ ഈ ബാഗ് പരിശോധിച്ചു. ബാഗിൽ എഴുതിയതിന് നേർ വിപരീതമായി ബാഗിൽ നിന്നും വലിയ അളവിൽ വിവിധ തരം ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ ഒരു പുരുഷനും സ്ത്രീയും പിടിയിലായി. ഇവർ സഞ്ചരിച്ച കാർ മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി. തുടർന്ന് കാറടക്കം കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച പണം, ആയുധം തുടങ്ങിയവും കാറിൽ നിന്ന് കണ്ടെത്തിയിരുന്നു.ശനിയാഴ്ച്ച രാത്രിയാണ് ഇവരെ പിടികൂടിയത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോലീസിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിൽ ഈ സംഭവത്തെ കുറിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് പങ്കുവെച്ച ഉടൻ തന്നെ ശ്രദ്ധേയമായി. നിരവധി പേർ കമന്റുമായി രംഗത്തെത്തി. നിഷകളങ്കനായ കള്ളനെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഇത്തിരി ബുദ്ധികൂടിപോയതാണെന്ന് ചിലർ കമന്റ് ചെയ്തു.

Hot Topics

Related Articles