സ്പോർട്സ് ഡെസ്ക് : ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ബാംഗ്ലൂർ.വിൽ ജാക്ക്സിന്റെ സെഞ്ചുറി കരുത്തിലാണ് ബാംഗ്ലൂർ വിജയിച്ചത് ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി നേടി വിജയത്തോടെ ബാംഗ്ലൂർ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി.ടോസ് നേടിയ ബാംഗ്ലൂർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്ത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ ബാംഗ്ലൂർ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ തുടർച്ചയായ രണ്ടാം വിജയം കൂടിയാണ് ഇത്.ഗുജറാത്തിന് വേണ്ടി സായി സുദർശൻ 84 റൺസും ഷാറൂഖാൻ 58 റൺസും നേടി അവസാന ഓവറിൽ ഡേവിഡ് മില്ലർ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഗുജറാത്തിനെ 200 കടത്തിയത്. ബാംഗ്ലൂരിന് വേണ്ടി സിറാജ്,മാക്സ്‌വെൽ, എന്നിവർ വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിൽ വിൽ ജാക്ക്സ് 41 പന്തിൽ സെഞ്ച്വറി നേടി വിരാട് കോഹ്ലി 70 റൺസും നേടി. 24 പന്തുകൾ ബാക്കി നിൽക്കെയാണ് ബാംഗ്ലൂർ വിജയിച്ചത്.ഗുജറാത്തിനു വേണ്ടി സായി കിഷോർ ഒരു വിക്കറ്റ് നേടി. ബാംഗ്ലൂർ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്ത് തുടരുകയാണ് ഇപ്പോഴും ഗുജറാത്ത് ഏഴാം സ്ഥാനത്തും തുടരുന്നു.