തലയുണ്ടാകും ; ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എംഎസ് ധോണിയെ അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്

മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സ് അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്.

Advertisements

അടുത്ത സീസണിലെ താരലേലത്തിനു മുന്നോടിയായാണ് ചെന്നൈ ധോണിയെ നിലനിര്‍ത്തിയത്. ഇതോടെ, അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്സിനെ ധോണി തന്നെ നയിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധോണിക്കു പുറമെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓപ്പണര്‍ ഋതുരാജ് ഗെയ്‌‍ക്‌വാദ് എന്നിവരെയും ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തുമെന്നാണ് വിവരം. ഐപിഎല്‍ 14-ാം സീസണില്‍ ചെന്നൈ കിരീടം ചൂടുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ് ഗെയ്ക്‌വാദ്. ബിസിസിഐ ചട്ടപ്രകാരം പരമാവധി നാലു പേരെയാണ് ഒരു ടീമിനു നിലനിര്‍ത്താനാകുക.

വിദേശ താരങ്ങളുടെ ക്വോട്ടയില്‍ ഇംഗ്ലിഷ് താരം മോയിന്‍ അലിയെയും ചെന്നൈ നിലനിര്‍ത്തിയേക്കും. താരവുമായി ചെന്നൈ അധിക‍ൃതര്‍ ചര്‍ച്ചയിലാണ്. അലിയുമായി ധാരണയിലെത്താനായില്ലെങ്കില്‍ ഇംഗ്ലിഷ് താരം സാം കറനെയാകും ചെന്നൈ നിലനിര്‍ത്തുക.

അടുത്തിടെ ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍, ഐപിഎല്ലിലെ തന്റെ വിരമിക്കല്‍ മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. ഇതോടെ താരം ഇത്തവണ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.