ബംഗളൂരു: ഐപിഎല്ലിന്റെ പുതിയ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിരാശപ്പെടുത്തുകയാണ്. ഏഴ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു വിജയം മാത്രമാണ് ബെംഗളൂരുവിന് നേടാനായത്.പോയിന്റ് ടേബിളിലും അവസാന സ്ഥാനക്കാരാണ് വിരാട് കോഹ്ലി ഉള്‍പ്പെടുന്ന ടീം. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് പുതിയ ഉടമകളെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടെന്നിസ് മുന്‍ താരം മഹേഷ് ഭൂപതി.
ക്രിക്കറ്റ് ഒരു ടീം ഇനമാണ്. അവിടെ വ്യക്തിഗത പ്രകടനങ്ങള്‍ക്ക് കാര്യമില്ല. വലിയ താരങ്ങളെ പണം കൊടുത്ത് ടീമിലെത്തിച്ചിട്ട് കാര്യമില്ല. അവര്‍ക്ക് വിജയങ്ങള്‍ നേടാന്‍ കഴിയില്ല. അത് റോയല്‍ ചലഞ്ചേഴ്‌സ് തെളിയിച്ചു. എ ബി ഡിവില്ലിയേഴ്‌സ്, വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെല്‍, ഫാഫ് ഡു പ്ലെസിസ് തുടങ്ങിയവരെല്ലാം ലോകോത്തര താരങ്ങളാണ്. പക്ഷേ ഓരോ മത്സരത്തിലും വ്യത്യസ്ത താരങ്ങള്‍ നന്നായി കളിക്കണം. റോയല്‍ ചലഞ്ചേഴ്‌സില്‍ താന്‍ അങ്ങനൊരു കാര്യം കണ്ടിട്ടേയില്ലെന്നും ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കായിക മേഖലയ്ക്ക് വേണ്ടി, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേണ്ടി, റോയല്‍ ചലഞ്ചേഴ്‌സിന്റെ ആരാധകര്‍ക്ക് വേണ്ടി ഈ ടീമിന് പുതിയ ഉടമയുണ്ടാകണം. റോയല്‍ ചലഞ്ചേഴ്‌സിനെ പുതിയ ഉടമകള്‍ക്ക് കൈമാറാന്‍ ബിസിസിഐ മുന്‍കൈ എടുക്കണം. ഒരു കായിക ടീമിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവുള്ളവര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ വരേണ്ടതുണ്ട്. ഐപിഎല്ലിലെ മറ്റ് ടീമുകള്‍ ഇത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും മഹേഷ് ഭൂപതി വ്യക്തമാക്കി.