ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചു.ഇതോടെ 13 മത്സരത്തില്‍ നിന്ന് 15 പോയിന്റോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ടിക്കറ്റെടുത്തു. ഇനി ഒരു സ്ഥാനത്തിനായി സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ പോരടിക്കും. ശനിയാഴ്ച ബംഗളൂരുവില്‍ നടക്കുന്ന മത്സരം നോക്കൗട്ടായി മാറും. സിഎസ്‌കെയ്ക്ക് മുന്‍തൂക്കമുണ്ടെങ്കിലും ആര്‍സിബിക്ക് പ്ലേ ഓഫിലെത്താനുള്ള വഴിയും മുന്നിലുണ്ട്.ഹൈദരാബാദില്‍ ശക്തമായ മഴയാണുണ്ടായിരുന്നത്. ഒരു തവണ മഴ തോര്‍ന്ന് നിന്നതോടെ ഗ്രൗണ്ടിലെ കവര്‍ ഒഴിവാക്കിയെങ്കിലും വീണ്ടും മഴ വില്ലനായി. ശക്തമായ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മത്സരം ഒഴിവായത് ഹൈദരാബാദിന്റെ പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ അവസാന മത്സരത്തില്‍ ജയത്തോടെ മടങ്ങാമെന്ന ഗുജറാത്തിന്റെ മോഹത്തിനാണ് തിരിച്ചടിയായത്. ഈ സീസണില്‍ ഹൈദരാബാദില്‍ അഞ്ചില്‍ നാല് മത്സരവും ഹൈദരാബാദ് ജയിച്ചിരുന്നു.കമ്മിന്‍സിന്റെ നായക മികവും ഇത്തവണത്തെ ഹൈദരാബാദിന്റെ ശക്തമായ തിരിച്ചുവരവില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. അതേ സമയം പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായ ഗുജറാത്ത് ജയത്തോടെ മടങ്ങാനുറച്ചാവും ഹൈദരാബാദിനെതിരേ ഇറങ്ങുന്നത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ കളിക്കാനിറങ്ങുന്ന ഗുജറാത്തിനെ ഹൈദരാബാദ് ഭയക്കണം. ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും ഫോമിലേക്കുയരാന്‍ ഗുജറാത്തിന് ജയം അസാധ്യമായിരിക്കില്ല.